ചെറിയനാട് ദേവസ്വം ബോർഡ് ഹയർസെക്കൻഡറി സിൽവർജൂബിലി ആഘോഷത്തിന്റെ ഭാഗമായി
നടന്ന സാഹിത്യ സമ്മേളനം കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.രേഖ ആർ താങ്കൾ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രശസ്ത കവി സുമേഷ് കൃഷ്ണൻ വയലാർ അനുസ്മരണം നടത്തി.വേണുഗോപാൽ സുകൃതം, വിനോദ് പി.ബി എന്നിവർ ആശംസകളർപ്പിച്ചു.
ഉച്ചയ്ക്ക് നടന്ന വിദ്യാഭ്യാസസെമിനാർ ശ്രീനിവാസൻ റിട്ട ഐ എഫ് എസ് ഉദ്ഘാടനം ചെയ്തു. പി.ഉണ്ണികൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു.
ബിജി എബ്രഹാം മോഡറേറ്ററായ സെമിനാറിൽ ഡോക്ടർ ടി.ആർ മനോജ് ഉന്നത വിദ്യാഭ്യാസരംഗത്തെക്കുറിച്ചും വിശ്വൻ പടനിലം സ്കൂൾ വിദ്യാഭ്യാസത്തെക്കുറിച്ചും ഡോക്ടർ പ്രകാശ് കെ. ......
ദോഹ: ഖത്തർ ടൂറിസത്തിന്റെ അനുബന്ധസ്ഥാപനമായ വിസിറ്റ് ഖത്തർ, വിനോദലോകത്തിന്റെ പ്രമുഖനായ സ്റ്റീവ് ഹാർവി ചെയർമാനായ മെൽറ്റ് ലൈവ് (MELT Live) ഗ്ലോബൽ ഇവന്റ് കമ്പനിക്കൊപ്പം ദീർഘകാല വിനോദ പങ്കാളിത്ത കരാർ ഒപ്പുവെച്ചു. ഖത്തറിനെ ആഗോള സാംസ്കാരിക-ലൈഫ്സ്റ്റൈൽ ഇവന്റുകളുടെ കേന്ദ്രമായി ഉയർത്തുന്നതാണ് കരാർ ലക്ഷ്യമിടുന്നത്.
ദോഹയിൽ നടന്ന ഒപ്പിടൽ ചടങ്ങിൽ ഖത്തർ ടൂറിസം ചെയർമാനും വിസിറ്റ് ഖത്തർ ബോർഡ് ചെയർമാനുമായ സാദ് ബിൻ അലി അൽ ഖർജി, സ്റ്റീവ് ഹാർവി എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്.
2026-ൽ ഖത്തറിൽ രണ്ട് പ്രമുഖ അന്താരാഷ്ട്ര ഇവന്റുകൾ അരങ്ങേറും – കാർ കല്ചറും ലൈവ് സംഗീതവും ഒരുമിപ്പിക്കുന്ന ഫ്യൂൽഫെസ്റ്റ് ഖത്തർ, ലോകപ്രശസ്ത വ്യക്തിത്വങ്ങളും കായികതാരങ്ങളും പങ്കെടുക്കുന്ന സ്റ്റീവ് ഹാർവിയുടെ ഗോൾഫ് ക്ലാസിക് എന്നിവയാണ് അരങ്ങേറുക.മെൽറ്റ് ലൈവുമായുള്ള
സഹകരണം ഖത്തറിനെ ആഗോള സാംസ്കാരിക-ലൈഫ്സ്റ്റൈൽ ഇവന്റുകളുടെ ലക്ഷ്യസ്ഥാനമാക്കാനുള്ള ഞങ്ങളുടെ ദൗത്യത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നു. ......
ദോഹ: ഫോർഡ്, പ്യൂഷോ, ഡ്യുക്കാറ്റി ബ്രാൻഡുകളിലെ ചില മോഡൽ വാഹനങ്ങൾ സുരക്ഷാ പ്രശ്നങ്ങൾ മൂലംതിരിച്ചുവിളിക്കുന്നതായി ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയം അറിയിച്ചു.
ഫോർഡ് ഡീലർഷിപ്പായ അൽമാന മോട്ടോഴ്സ് കമ്പനിയുമായി സഹകരിച്ച് ഫോർഡ് ടെറിറ്ററി 2023, 2024 മോഡലുകളാണ് തിരിച്ചുവിളിച്ചത്. ചില വാഹനങ്ങളിലെ ഡ്രൈവ്ഷാഫ്റ്റ് ഭാഗത്തുള്ള റബ്ബറിന് കാലക്രമേണ തേയ്മാനം സംഭവിക്കാമെന്ന കണ്ടെത്തലിനെ തുടർന്നാണ് ഈ നടപടി.
പ്യൂഷോ ഡീലർഷിപ്പായ ടെയ്സീർ മോട്ടോഴ്സ് കമ്പനിയുമായി സഹകരിച്ച് പ്യൂഷോ 2008, പാർട്ണർ 2024, 2025 മോഡലുകളും തിരിച്ചുവിളിച്ചതായി മന്ത്രാലയം അറിയിച്ചു. ......
ദോഹ: ആഭ്യന്തര സുരക്ഷാസേനയായ ലെഖ്വിയയിലെ ലാൻസ് കോർപ്പറൽ ബദർ സാഅദ് മുഹമ്മദ് അൽ ഹുമൈദി അൽ ദോസരിയെ വീരമൃത്യുവിനുശേഷം സെക്കൻഡ് ലെഫ്റ്റനൻ്റ് പദവിയിലേക്ക് ഉയർത്തി പദോന്നതി നൽകി. സെപ്റ്റംബർ ആദ്യം ദോഹയിലെ വാസസ്ഥലങ്ങളിലേറ്റ ഇസ്രായേൽ ആക്രമണത്തിൽ ജീവത്യാഗം ചെയ്ത അദ്ദേഹത്തിന്റെ സേവനത്തെയും ധൈര്യത്തെയും ആദരിച്ചുകൊണ്ടാണ് ഈ പദോന്നതിയും ബഹുമതികളും നൽകിയത്.
മന്ത്രിയും ലെഖ്വിയ കമാൻഡറുമായ ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ അൽ താനിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രത്യേക ചടങ്ങിലാണ് ഈ ആദരം. ......
ദോഹ: ലോക ദൃഷ്ടിദിനത്തിന്റെ ഭാഗമായി ഖത്തർ ആരോഗ്യ മന്ത്രാലയം (MoPH), ഹമദ് മെഡിക്കൽ കോർപ്പറേഷൻ (HMC), പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (PHCC) എന്നിവയുടെ സഹകരണത്തോടെ വിവിധ ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
ഓരോ വർഷവും ഒക്ടോബറിലെ രണ്ടാം വ്യാഴാഴ്ച ആചരിക്കുന്ന ലോക ദൃഷ്ടിദിനം, *ലോകാരോഗ്യ സംഘടന (WHO)*യും *ഇന്റർനാഷണൽ ഏജൻസി ഫോർ ദ പ്രിവൻഷൻ ഓഫ് ബ്ലൈൻഡ്നസ് (IAPB)*യും സംയുക്തമായി ആരംഭിച്ച ആഗോള പ്രചാരണമാണ്. കാഴ്ച നഷ്ടമോ ദൃഷ്ടിദോഷമോ ഉണ്ടാക്കുന്ന രോഗങ്ങളെ നേരത്തെ കണ്ടെത്തിയും തടയിയും സംരക്ഷിക്കലാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ......
ദോഹ:പത്രപ്രവർത്തകരുടെ സുരക്ഷയും മാധ്യമ സ്വാതന്ത്ര്യവും ഉറപ്പാക്കാൻ മാധ്യമങ്ങളുമായുള്ള സഹകരണം ശക്തിപ്പെടുത്തുമെന്ന് ഖത്തർ നാഷണൽ ഹ്യൂമൻ റൈറ്റ്സ് കമ്മിറ്റി (NHRC) അറിയിച്ചു.
എൻ.എച്ച്.ആർ.സി. ചെയർപേഴ്സൺ മര്‍യം ബിൻത് അബ്ദുള്ള അൽ അത്തിയ്യ ഖത്തർ അൽ ജസീറ മീഡിയ നെറ്റ്വർക്ക് ഡയറക്ടർ ജനറൽ ഷെയ്ഖ് നാസർ ബിൻ ഫൈസൽ ബിൻ ഖലീഫ അൽ താനിയുമായി കൂടിക്കാഴ്ച നടത്തി. ......
കൊച്ചി : ഹൈക്കോർട്ടിൽ നിന്ന് വില്ലിംഗ്ടൺ ഐലൻ്റ് വഴി മട്ടാഞ്ചേരിയിലേക്കുള്ള പുതിയ വാട്ടർ മെട്രോ റൂട്ടും മട്ടാഞ്ചേരി, വില്ലിംഗ്ഡണ്‍ ഐലന്റ് എന്നീ ടെര്‍മിനലുകളും ശനിയാഴ്ച രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. മട്ടാഞ്ചേരി ടെര്‍മിനലില്‍ നടക്കുന്ന ചടങ്ങില്‍ വ്യവസായ, നിയമ, കയർ വകുപ്പു മന്ത്രി പി രാജീവ് അധ്യക്ഷനായിരിക്കും. കൊച്ചി മേയര്‍ അഡ്വ. ......
കൊച്ചി : മുനമ്പത്തേത് വഖഫ് ഭൂമിയാണെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെ പൂര്‍ണമായും നിരാകരിച്ചുകൊണ്ട് മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് അസന്നിഗ്ധമായി പ്രഖ്യാപിച്ചത് സ്വാഗതാര്‍ഹവും പ്രത്യാശഭരിതവുമെന്ന് കെആര്‍എല്‍സിസി പ്രസിഡന്റ് ആര്‍ച്ചുബിഷപ് വര്‍ഗീസ് ചക്കാലക്കല്‍. മൗലിക അവകാശ സംരക്ഷണത്തിനുവേണ്ടിയുള്ള മുനമ്പം ജനതയുടെ ധര്‍മ്മസമരത്തിന്റെയും നീതിന്യായ വ്യവസ്ഥിതിയുടെയും വിജയമാണ് ഈ വിധിയെന്ന് കെആര്‍എല്‍സിസി വിലയിരുത്തി. ......
കൊച്ചി : മണ്ഡലകാലം ആരംഭിക്കുന്നതിന് മുമ്പ് ശബരിമലയില്‍ ദേവപ്രശ്നം നടത്തണണെന്ന് വിശ്വഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടു. കേരളത്തിന് അകത്തും പുറത്തുമുള്ള പ്രഗത്ഭരായ ദൈവജ്ഞന്മാരുടെ പട്ടിക തയ്യാറാക്കി തുലാമാസ പൂജയ്ക്ക് നടതുറക്കുമ്പോൾ ശബരിമല ധർമ്മശാസ്താവിന്റെ മുന്നിൽ വച്ച് ആ പട്ടിക പൂജ ചെയ്ത് മേൽശാന്തി നിയമനത്തിലെന്ന പോലെ നറുക്കെടുപ്പിലൂടെ മുഖ്യ ജ്യോതിഷനെയും മറ്റ് ജ്യോതിഷന്മാരെയും തിരഞ്ഞെടുത്ത് വേണം ദേവപ്രശ്നം നടത്താനെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി, ജനറൽ സെക്രട്ടറി അഡ്വ.അനില്‍ വിളയിൽ എന്നിവർ വാർത്താകുറിപ്പിലൂടെ ആവശ്യപ്പെട്ടു. ......
കൊച്ചി : ദുബായിൽ ഒക്ടോബർ 12 മുതൽ ആരംഭിക്കുന്ന ജിടെക്സ് ഗ്ലോബലിന്റെ പ്രധാന വിഭാഗമായ 'എക്സ്പാൻഡ് നോർത്ത് സ്റ്റാർ 2025' എക്സ്പോയിൽ കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ നിന്നും 35 സ്റ്റാര്‍ട്ടപ്പുകള്‍ പങ്കെടുക്കും.
ദുബായ് ചേംബർ ഓഫ് ഡിജിറ്റൽ എക്കണോമിയുടെ ആതിഥേയത്വത്തിൽ നടക്കുന്ന എക്സ്പാൻഡ് നോർത്ത് സ്റ്റാർ, ലോകത്തിലെ ഏറ്റവും വലിയ ടെക്നോളജി-നിക്ഷേപക-സ്റ്റാർട്ടപ്പ് സംഗമങ്ങളിൽ ഒന്നാണ്. ജിടെക്സ് ഫ്യൂച്ചർ സ്റ്റാർസ് എന്നറിയപ്പെട്ടിരുന്ന ഈ പരിപാടിയിൽ 100-ൽ അധികം രാജ്യങ്ങളിൽ നിന്നുള്ള 2,000-ത്തിലധികം സ്റ്റാർട്ടപ്പുകളും 1,500 നിക്ഷേപകരും പങ്കെടുക്കുന്നുണ്ട്.
കെഎസ്യുഎം ഒരുക്കുന്ന പ്രത്യേക കേരള പവലിയൻ (ഹാൾ 10, സ്റ്റാളുകൾ ബി94–ബി129) വഴി സ്റ്റാർട്ടപ്പുകൾ തങ്ങളുടെ ഉൽപ്പന്നങ്ങളും സാങ്കേതികവിദ്യകളും പ്രദർശിപ്പിക്കും. ......